സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി നഗരസഭ ടൗൺ ഹാളിൽ വെച്ച് വ്യവസായ വകുപ്പിന്റെ എന്റർപ്രെനെർഷിപ് ഫെസിലിറ്റേഷൻ ക്യാമ്പയിൻ പ്രോഗ്രാം നടത്തി. പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ടി കെ രമേശ് നിർവഹിച്ചു. യോഗത്തിന് നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ് അധ്യക്ഷത വഹിച്ചു. അയ്യപ്പൻ എൻ മുഖ്യപ്രഭാഷണം നടത്തി. കൂടാതെ വ്യവസായ വകുപ്പിന്റെ വിവിധ സ്കീംമുകളെ കുറിച് സു. ബത്തേരി മുൻസിപ്പാലിറ്റിയിലെ വ്യവസായ വകുപ്പിന്റെ EDE മാരായ വിവേക് വി എൻ, സ്മിത കെ ഇ എന്നിവർ ക്ലാസ് എടുക്കുകയും സംരംഭകരുടെ സംശയങ്ങൾക് മറുപടിയും നൽകി. ക്യാമ്പിൽ വിവിധ സേവനങ്ങളും ഇതോടൊപ്പം ലഭ്യമാക്കി.

0 Comments