തവിഞ്ഞാൽ : തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മേറ്റുമാരുടെ ഏകദിന ഓറിയന്റേഷൻ പരിശീലനവും സാങ്കേതിക പരിശീലനവും ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയ് പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് മേറ്റുമാർക്ക് ഫസ്റ്റ് എയ്ഡ് കിറ്റ് വിതരണം നടത്തി.ബ്ലോക്ക് പ്രോഗ്രാം ഓഫീസർ പി പി ഷിജി, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി സ്വപ്‍ന പ്രിൻസ്, മെമ്പർ മാരായ ടി കെ ഗോപി, മുരുകേശൻ എന്നിവർ സംസാരിച്ചു
0 Comments