നെന്മേനിയിൽ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു


സുൽത്താൻ ബത്തേരി : നെന്മേനി ഗ്രാമ പഞ്ചായത്തിൽ പ്രസിഡൻ്റിൻ്റെ ഉത്തരവ് പ്രകാരം കൃഷിയിടത്തിൽ കാട്ടു പന്നിയെ വെടി വെച്ചു കൊന്നു. കോളിയാടി പാലാക്കുനി മഠത്തിക്കുടി ജോർജിൻ്റെ കൃഷിയിടത്തിലാണ് പഞ്ചായത്ത് നിയോഗിച്ച റൈഫിൾ ഷൂട്ടർ പോൾ സൻ മുണ്ടക്കൽ കാട്ടുപന്നിയെ വെടിവെച്ചിട്ടത്. കാട്ടുപന്നികൾ കൂട്ടമായി കൃഷിയിടത്തിലേക്ക് ഇറങ്ങുന്നുവെന്ന പരാതിയെ തുടർന്ന് ഈ പ്രദേശം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരീക്ഷിച്ചു വരുകയായിരുന്നു.

 വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. വന്യമൃഗ ശല്യ പരിഹാരവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി 2 ന് പഴൂരിലും 5 ന് കോളിയാടിയിലും ജാഗ്രത സമിതികൾ വിളിച്ചു ചേർത്തിട്ടുണ്ടെന്ന് ഭരണ സമിതി അറിയിച്ചു. പ്രസിഡൻ്റ് ഷീല പുഞ്ചവയൽ, വൈസ് പ്രസിഡൻ്റ് റ്റിജി ചെറുതോട്ടിൽ സ്ഥിരം സമിതി അധ്യക്ഷരായ ജയമുരളി,വി ടി ബേബി, സുജാത ഹരിദാസ്, വാർഡ് മെമ്പർ ഷാജി പാടിപറമ്പ് എന്നിവർ സ്ഥലം സന്ദർശിച്ച് നടപടികൾക്ക് നേതൃത്വം നൽകി.

Post a Comment

0 Comments