കാട്ടാനയെ മയക്കുവെടി വെക്കും; ജനവാസ മേഖലയില്‍ നിലയുറപ്പിച്ചത് പ്രതിസന്ധിക്കിടയാക്കുന്നു


മാനന്തവാടി: മാനന്തവാടി നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തിയ കാട്ടാനയെ മയക്കുവെടി വെക്കാനുള്ള പ്രാഥമിക നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ തൊട്ടടുത്ത് മാനന്തവാടി നഗരവും, മെഡിക്കല്‍ കോളേജും, കോളേജ്, സ്‌കൂള്‍, ബസ് സ്റ്റാന്റ് , ആദിവാസി കോളനി തുടങ്ങി ജന തിരക്കേറിയ മേഖലകള്‍ ഉള്ളത് മയക്കുവെടി വെക്കാന്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മയക്കുവെടിയേറ്റാല്‍ കാട്ടാന വിഭ്രാന്തിയില്‍ പരക്കം പായാനുള്ള സാധ്യതയുള്ളതിനാല്‍ ജനങ്ങളെ മുഴുവന്‍ മാറ്റിയിട്ടായിരിക്കും അത്തരം ഒരു ഓപ്പറേഷന് വനം വകുപ്പ് മുതിരുക.  അക്രമ സ്വഭാവമൊന്നും കാണിക്കാതെ മാനന്തവാടി - താഴയങ്ങാടി റോഡിന് സമീപത്തെ ചതുപ്പ് പ്രദേശത്തുണ്ടായിരുന്ന ആന നിലവില്‍ വീണ്ടും സഞ്ചാരം ആരംഭിച്ചിട്ടുണ്ട്. കാട്ടാനയെ നിയന്ത്രിക്കുന്നതിനായി കുങ്കിയാനകളും സ്ഥലത്തെത്തിയിട്ടുണ്ട്.

Post a Comment

0 Comments