പാലക്കാട്ട് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്നു വീണ് യുവാവ് മരിച്ചു



 പാലക്കാട്: പള്ളിപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്നു വീണ് യുവാവ് മരിച്ചു. തിരുവനന്തപുരം നാലു സെന്‍റ് കോളനിയിലെ അനിൽകുമാർ (29) ആണ് മരിച്ചത്. പള്ളിപ്പുറം കരിയണൂരിൽ ഇന്നു പുലർച്ചെയാണ് അപകടം.

കഴിഞ്ഞ ദിവസം ഒലവക്കോട്ട് ട്രെയിനിന്റെ അടിയിൽപെട്ട് വയോധികയുടെ രണ്ട് കാലും അറ്റുപോയിരുന്നു. അമൃത എക്‌സ്പ്രസിൽ കയറാൻ ശ്രമിച്ച അട്ടപ്പാടി സ്വദേശി മേരിക്കുട്ടിക്കാണ് ഗുരുതരമായി പരിക്കേറ്റത്. ട്രെയിനിലേക്ക് ചാടിക്കയറാൻ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്.

Post a Comment

0 Comments