ഫാ:മഴുവഞ്ചേരി- ജോസ് വെളളച്ചാലിൽ വോളി ഫെസ്റ്റ് 6 ന്.



ചുങ്കക്കുന്ന്: ഫാ:മഴുവഞ്ചേരി- ജോസ് വെളളച്ചാലിൽ വോളി ഫെസ്റ്റ് ഫാത്തിമമാതാ സ്റ്റേഡിയത്തിൽ ഫെബ്രുവരി ആറു മുതൽ എട്ടു വരെ തീയതികളിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു .  

ഫാദർ ജോസഫ് മഴുവൻചേരി, ജോസ് വെള്ളച്ചാലിൽ മെമ്മോറിയൽ ട്രോഫികൾക്ക് വേണ്ടിയുള്ള വോളി ഫെസ്റ്റിൽ കണ്ണൂർ ജില്ലയിലെ മികച്ച ടീമുകൾ പങ്കെടുക്കും. ചുങ്കക്കുന്ന് ഫാത്തിമ മാതാ  സ്റ്റേഡിയത്തിൽ നടക്കുന്ന

വോളി ഫെസ്റ്റ്  കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകത്തിൻ്റെ അധ്യക്ഷതയിൽ ചുങ്കക്കുന്ന് ഫാത്തിമ മാതാ ഫൊറോന പള്ളി വികാരി ഫാ. പോൾ കൂട്ടാല ഉദ്ഘാടനം ചെയ്യും . കേളകം പഞ്ചായത്ത് പ്രസിഡൻ്റ് സി ടി .അനീഷ്,കണിച്ചാർ പഞ്ചായത്ത് പ്രസിഡണ്ട് ആൻ്റണി സെബാസ്റ്റ്യൻ എന്നിവരും പങ്കെടുക്കും .ആറാം തീയതി വൈകുന്നേരം ആറരക്ക് ചെമ്പേരി യുവധാര പട്ടാനൂരുമായി ഏറ്റുമുട്ടും.ഏഴരക്ക്ജില്ലാതല മത്സരത്തിൽ  യുവധാര പട്ടാനൂർ പയ്യന്നൂർ കോളേജുമായി ഏറ്റുമുട്ടും.

ഏഴാം തീയതി വൈകുന്നേരം ആറരക്ക് കേളകം ടീം ഫ്രണ്ട്സ് ചുങ്കക്കുന്നും തമ്മിൽ മാറ്റുരയ്ക്കും.  ഏഴാം തീയതി വൈകുന്നേരം 7 30ന് ടാസ്ക് മക്രേരി  മട്ടന്നൂർ കോളേജുമായി ഏറ്റുമുട്ടും .എട്ടാം തീയതി വൈകുന്നേരം ആറരക്ക്  ഫൈനൽ മത്സരം നടക്കുമെന്നും ഭാരവാഹികളായ ടിജോ ജോസഫ്, തോമസ് കളപ്പുര, ജോസ് ചേരിയിൽ, പ്രേംദാസ് മോനായി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു .

Post a Comment

0 Comments