കോഴിക്കോട് സിസ് ബാങ്ക് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി അറസ്റ്റില്‍



 മലപ്പുറം: കോഴിക്കോട് സിസ് ബാങ്ക് തട്ടിപ്പ് കേസില്‍ ഒന്നാം പ്രതി അറസ്റ്റില്‍. കമ്പനി സി.ഇ.ഒ കൂടിയായ കോഴിക്കോട് ചാലിയം സ്വദേശി വസീമാണ് കോട്ടക്കൽ പൊലീസിന്‍റെ പിടിയിലായത്.

തിരൂരങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട തലപ്പാറയില്‍ കഴിഞ്ഞ ദിവസം രാത്രി വടകര സ്വദേശികളുമായി നടന്ന അടിപിടി കേസില്‍ വസീമിനെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ സമയത്താണ് സിസ് ബാങ്ക് തട്ടിപ്പിലെ പ്രതിയാണെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് കോട്ടക്കല്‍ പൊലീസിനു കൈമാറുകയായിരുന്നു.

ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ നിക്ഷേപമായി സ്വീകരിച്ചു വഞ്ചിച്ചെന്നാണ് കേസ്. വസീമിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിൽ പത്തോളം കേസുകളുണ്ട്. നിക്ഷേപ തട്ടിപ്പിൽ കോട്ടക്കൽ പൊലീസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസുണ്ട്. 15 കോടി മുതൽ 20 കോടി രൂപ വരെ സ്വീകരിച്ചുവെന്നാണ് പരാതി.

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിസ് ബാങ്കിന് കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ആറ് ബ്രാഞ്ചുകളുണ്ട്

Post a Comment

0 Comments