കേളകം: കേളകം ഗ്രാമപഞ്ചായത്ത് ഹരിതകേരള മിഷന്‍, കേളകം ഇക്കോ ടൂറിസം സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഹരിത ടൂറിസം ശില്പശാല സംഘടിപ്പിച്ചു. കേളകം ഐശ്വര്യ ഓഡിറ്റോറിയത്തില്‍ നടന്ന ശില്പശാലയില്‍ കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് അധ്യക്ഷത വഹിച്ചു.
ഇക്കോ ടൂറിസം സൊസൈറ്റി സെക്രട്ടറി പി എം രമണൻ, ജില്ലാ പഞ്ചായത്തംഗം വി ഗീത, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മൈഥിലി രമണൻ, പഞ്ചായത്തംഗം സുനിത രാജു, ഇക്കോ ടൂറിസം സൊസൈറ്റി പ്രസിഡന്റ് ജോസഫ് വള്ളോക്കരി, ഹരിത കേരളം മിഷൻ ഇ.കെ സോമശേഖരൻ, കേളകം ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി. കെ ശശീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ടൂറിസം സംരഭകത പരിശീലനത്തിന് റെസ്പോൺസിബിൾ ടൂറിസം മിഷൻ കണ്ണൂർ ജില്ലാ കോർഡിനേറ്റർ സിജു മാനുവൽ കെ നേതൃത്വം നൽകി.

0 Comments