സീനിയർ ചേംബർ ഇന്റർനാഷ്ണൽ റീജിയണൽ കോൺ കോഴ്സ്; മികച്ച ലീജിയനുള്ള പുരസ്കാരം നേടി പേരാവൂർ ലീജിയൻ


സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരിയിൽ നടന്ന സീനിയർ ചേംബർ ഇന്റർനാഷ്ണൽ റീജിയണൽ കോൺ കോഴ്സിൽ മികച്ച പ്രസിഡന്റിനുള്ള 2023 - 24 വർഷത്തെ പുരസ്കാരം പേരാവൂർ റീജിയനിലെ മനോജ് താഴെ പുരയ്ക്ക് ലഭിച്ചു. ചടങ്ങിൽ നാഷണൽ പ്രസിഡന്റ് സി.എസ്.എൽ പ്രാഫസർ വർഗ്ഗീസ് വൈദ്യൻ, നാഷ്ണൽ വൈസ് പ്രസിഡന്റ് പി.പി.എഫ്: സീനിയർ പ്രാഫസർ സി.കെ പ്രദീപ് എന്നിവർ ചേർന്ന് പുരസ്കാരം നൽകി. മികച്ച ലീജിയനുള്ള പുരസ്കാരം, മികച്ച സെക്രട്ടറി പുരസ്കാരം എന്നിവയും പേരാവൂർ ലീജിയന് ലഭിച്ചു. 2023 ലെ കലാഭവൻ കനി ഇന്റർനാഷണൽ കലാപ്രതിഭാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ഗാനരചയിതാവ്, കഥാകൃത്ത്, ഗായകൻ എന്നീ നിലകളിലും വ്യക്തി മുദ്ര പതിപ്പിച്ച മനോജ് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പേരാവൂർ മേഖല ജനറൽ സെക്രട്ടറിയും കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവുമാണ്.

Post a Comment

0 Comments