വനിതാരത്ന പുരസ്‌കാരം; അപേക്ഷ ക്ഷണിച്ചു



വനിതാ ശിശുവികസന വകുപ്പ് 2023 ലെ വിവിധ മേഖലകളിലെ വനിതകള്‍ക്കായി വനിതാരത്ന പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സാമൂഹ്യസേവനം, കായികരംഗം, പ്രതികൂലസാഹചര്യങ്ങളെ അതിജീവിച്ച് ജീവിതവിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ, ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത തുടങ്ങിയവരെയാണ് പരിഗണിക്കുക. മറ്റ് വ്യക്തികള്‍/സ്ഥാപനങ്ങള്‍/സംഘടനകള്‍ എന്നിവര്‍ മുഖേന ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ക്ക് നോമിനേഷന്‍ നല്‍കണം. പ്രവര്‍ത്തന മേഖല വിശദീകരിക്കുന്ന രേഖകള്‍ (പുസ്തകം, സിഡികള്‍, ഫോട്ടോകള്‍, പത്രകുറിപ്പ്) എന്നിവ ഉള്‍പ്പെടുത്തണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി അഞ്ച്.

Post a Comment

0 Comments