വേൾഡ് ബ്ലൈൻഡ് ടെന്നീസ് ചാമ്പ്യൻഷിപ്പ് ജേതാവ് നിബിൻ മാത്യുവിന് എസ് കെ എം ജെ സ്കൂളിൽ സ്വീകരണം നൽകി


കൽപ്പറ്റ: ലണ്ടനിൽ വെച്ച് നടന്ന  വേൾഡ് ബ്ലൈൻഡ് ടെന്നീസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വെങ്കല മെഡൽ നേടിയ എസ് കെ എം ജെ പൂർവ്വ വിദ്യാർത്ഥി നിബിൻ മാത്യുവിന് സ്കൂളിൽ സ്വീകരണം നൽകി. ഈ വർഷത്തെ നാഷണൽ ലെവൽ ഗോൾഡ് മെഡൽ നേടിയ നിബിൻ ഇൻറർനാഷണൽ ചാമ്പ്യൻഷിപ്പിന് തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. ഈ മത്സരത്തിൽ പങ്കെടുത്ത ആദ്യത്തെ ഇന്ത്യക്കാരൻ കൂടിയാണ് നിബിൻ. കാക്കവയൽ തേനേരി സ്വദേശിയാണ്. ചടങ്ങിൽ പ്രിൻസിപ്പൽ ഇൻ ചാർജ് എം വിവേകാനന്ദൻ, സ്റ്റാഫ് സെക്രട്ടറി  ബീന ജോർജ്, അധ്യാപകരായ സ്മിത എ, സുനിതബായ് സി.ബി, വിശ്വേഷ് വി ജി,  ജഷീന എം പി, പൂർവ്വ വിദ്യാർത്ഥികളായ, ജസീല, ആഷിക് പി പി, അഡ്വ .ജിതിൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Post a Comment

0 Comments