ഇരിട്ടി ആർട്സ് ആൻ്റ് കൾച്ചറൽ ഫോറം പ്രവർത്തനോദ്ഘാടനവും ചിത്രശിൽപ കരകൗശല പ്രദർശനവും



 

ഇരിട്ടി: ഇരിട്ടി കേന്ദ്രീകരിച്ച്  രൂപീകൃതമായ ഇരിട്ടി ആർട്സ് ആൻ്റ് കൾച്ചറൽ ഫോറത്തിൻ്റെ പ്രവർത്തനോദ്ഘാടനം സിനിമാ നാടക നടൻ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സി.കെ.ശശിധരൻ അധ്യക്ഷത വഹിച്ചു .അനുബന്ധ പരിപാടിയായ ചിത്ര-ശിൽപ്പ - കരകൗശല പ്രദർശനം ചിത്രകാരി വിദ്യാസുന്ദർ ഉദ്ഘാടനം ചെയ്തു.  ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാതല കഥാ കവിതാമത്സര വിജയികൾക്കുള്ള പുരസ്കാരങ്ങൾ ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലതയും, വിദ്യാർത്ഥികൾക്കായുള്ള ജില്ലാ തല മത്സര വിജയികൾക്കുള്ള  സമ്മാനദാനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധനും നിർവഹിച്ചു. 


വിവിധ മേഖലകളിലെ പ്രതിഭകൾക്ക് നൽകുന്ന ആദരവ് നഗരസഭാ വൈസ് ചെയർമാൻ പി.പി. ഉസ് മാനും, ലോഗോ പ്രകാശനം ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. രഞ്ചിത്ത് കമലും,  അംഗത്വ വിതരണോദ്ഘാടനം എം.പി.മനോഹരനും നിർവഹിച്ചു. ചടങ്ങിൽ യുവ കവി മനോജ് അത്തി തട്ടിൻ്റെ പ്രഥമ കവിതാ സമാഹാരം " നിലപാട്  പ്രകാശനം ചെയ്തു. 


 നഗരസഭ കൗൺസിലർമാരായ പി.രഘു, വി.പി. അബ്ദുൾ റഷീദ്, സന്തോഷ് കോയിറ്റി, പ്രദീപൻ കക്കറയിൽ, ഡോ.ജി. ശിവരാമകൃഷണൻ, സി. ബാബു, മിനി രാജീവ്, സി.കെ. ലളിത, സുമ സുധാകരൻ എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച ബഹുമുഖ പ്രതികളെ ചടങ്ങിൽ ആദരിച്ചു. തുടർന്ന്  വിവിധ കലാപരിപാടികളും  അരങ്ങേറി

Post a Comment

0 Comments