അടിയന്തര പ്രമേയ നോട്ടീസിന് അനുമതിയില്ല; പ്രതിപക്ഷം സഭ വിട്ടിറങ്ങി

 തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയൻറെ കമ്പനിക്കെതിരായ അന്വേഷണം ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കർ തള്ളി. എക്‌സാലോജിക്കനെതിരായ എസ് എഫ് ഐ ഒ അന്വേഷണം അടിയന്തര പ്രമേയമായി അവതരിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. എന്നാല്‍ മാത്യു കുഴൽനാടന്റെ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാൽ പരിഗണിക്കാൻ കഴിയില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്. അതേസമയം ചട്ടപ്രകാരമാണ് നോട്ടീസ് നൽകിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.സഭയുടെ നടുത്തളത്തിലും ബാനർ ഉയർത്തി പ്രതിഷേധിച്ച ശേഷമാണ്  പ്രതിപക്ഷം സഭ വിട്ടിറങ്ങിയത്. 

Post a Comment

0 Comments