ഭാരതീയ ന്യയസംഹിത ഹിറ്റ് & റൺ ഡ്രൈവർമാരെ ജയിലിലടക്കുന്ന നിയമം റദ്ദ് ചെയ്യുക; സി ഐ ടി യു

 


ബത്തേരി: രാജ്യത്തെ മോട്ടോർ വാഹനം ഓടിക്കുന്നവരുടെ മേൽ 2023 ഡിസംബറിൽ പാർലിമെൻ്റിൽ പാസാക്കിയ നിയമം റദ്ദ് ചെയ്യണമെന്ന്‌ കോൺഫഡറേഷൻ ഓഫ് ട്രാൻസ്‌പോർട് വയനാട് ജില്ലകൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ മോട്ടോർ കോൺഫഡറേഷൻ ഓഫ് ട്രാൻസ്‌പോർട് സംസ്ഥാന സെക്രട്ടറി രജീഷ് ബാബു ഉദ്ഘാടനം ചെയ്തു. മുഹമ്മ താലി അദ്ധ്യത വഹിച്ചു. കെ.സുഗതൻ, എം എസ്  സുരേഷ് ബാബു, സുനിൽകുമാർ, പി.എ  അസീസ്, അനീഷ് ബി നായർ, ജിനീഷ് പൗലോസ് തുടങ്ങിയവർ അഭിവാദ്യം ചെയ്തു.

തുടർ പ്രക്ഷോഭത്തിൻ്റെ ഭാഗമായി ഫെബ്രവരി 6, 7, 8 തിയ്യതികളിൽ ബസ്സ് സ്റ്റാൻഡ്, ഓട്ടോസ്റ്റാൻ്റ്, പ്രധാന കേന്ദ്രങ്ങളിൽ ബൂത്ത് കെട്ടി കാടൻ നിയമം റദ്ദ് ചെയ്യണമെന്ന നിവേദനം നൽകാൻ ബഹുജനങ്ങളിൽ നിന്നും, ഒപ്പ് ശേഖരിക്കാനും, ഫെബ്രുവരി' 10 ന് സ്റ്റാൻ്റുകളിലും, തൊഴിലാളികളുടെ വീടുകലും പ്രതിഷേധ ജ്വാല സംഘടിപ്പിക്കാനും തീരുമാനിച്ചു.

Post a Comment

0 Comments