കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഇരിട്ടി വൈദ്യുതി ഭവന് മുന്നിൽ കരിദിനം ആചരിച്ചു




ഇരിട്ടി: കേബിൾ ടിവി ഓപ്പറേറ്റർ അസോസിയേഷൻ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുന്നതിൻ്റെ ഭാഗമായി  ഇരിട്ടി വൈദ്യുതി ഭവന്  മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു .  കേബിൾ ടിവി ബ്രോഡ്ബാൻഡ് ആവശ്യത്തിനായി ഉപയോഗിക്കുന്ന വൈദ്യുതി പോസ്റ്റിൽ ഒന്നിൽ കൂടുതൽ കേബിളുകൾ വലിച്ചാൽ ഓരോ കേബിളിനും പ്രത്യേകം വാടക ഈടാക്കുമെന്നും അല്ലാത്തപക്ഷം കേബിളുകൾ അഴിച്ചു മാറ്റുമെന്നുമുള്ള വൈദ്യുതി ബോർഡ് തീരുമാനത്തിനെതിരെ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഇരിട്ടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത് . 

സി ഒ എ  കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് സണ്ണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ഇരിട്ടി മേഖലാ സെക്രട്ടറി കെ. പ്രമോദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സന്ദീപ് കുമാർ, എം. സുമോദ്, കെ. പി. മാത്യു, സി. ജെ. സോണി , എൻ. ജിജീഷ്, എം.സി. ബോബി, കെ. എ. മനോജ് എന്നിവർ  സംസാരിച്ചു. മലയോരമേഖലയിലെ കേബിൾ ടിവി ഓപ്പറേറ്റർമാരും സമരത്തിൽ പങ്കാളികളായി. കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് നിവേദനം നൽകി.

Post a Comment

0 Comments