ചുങ്കക്കുന്ന് ഗവ. യു.പി സ്കൂളിൽ കിഡ്സ്‌ ഫെസ്റ്റ് സംഘടിപ്പിച്ചു

 

ചുങ്കക്കുന്ന്: ചുങ്കക്കുന്ന് ഗവ. യു. പി സ്കൂളിൽ കിഡ്സ്‌ ഫെസ്റ്റ് സംഘടിപ്പിച്ചു. വാർഡ് മെമ്പർ ബാബു മാങ്കോട്ടിൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. പി ടി എ  പ്രസിഡന്റ് സീൽസ് വർഗീസ് അധ്യക്ഷത വഹിച്ചു.  ഹെഡ്മാസ്റ്റർ ഇ.ആർ വിജയൻ, എസ് എം സി ചെയർമാൻ ജെസ്റ്റിൻ ജെയിംസ്,  പ്രസിഡന്റ്‌ സിന്ധു മാതിരംപ്പള്ളിൽ, സ്റ്റാഫ്‌ സെക്രട്ടറി പിഡി തങ്കച്ചൻ, വി വി ബിൻസിമോൾ, പിഡി ദീപമോൾ എന്നിവർ സംസാരിച്ചു. മത്സരവിജയികളായ അംഗൻവാടി കുട്ടികൾക്കും പ്രീ പ്രൈമറി കുട്ടികൾക്കും സമ്മാനവിതരണവും നടന്നു.

Post a Comment

0 Comments