പൊലീസുകാരുടെ മോശം പെരുമാറ്റം മാനസിക പിരിമുറുക്കം മൂലമെന്ന് ഡിജിപി; മുന്നറിയിപ്പ് നല്‍കി ഹൈക്കോടതി


 

കൊച്ചി: പൊലീസുകാരുടെ മോശം പെരുമാറ്റം മാനസിക പിരിമുറുക്കം മൂലമെന്ന് ഡിജിപി ഹൈക്കോടതിയിൽ. ആലത്തൂരിൽ അഭിഭാഷകനോട് എസ്.ഐ മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ ഹർജിയിലാണ് നിലപാടറിയിച്ചത്. എന്നാൽ തെരുവിൽ ജോലി എടുക്കുന്നവർക്കും മാനസിക സമ്മർദ്ദം ഉണ്ടെന്നും അത് മോശമായി പെരുമാറാനുള്ള ലൈസൻസ് അല്ലെന്നും കോടതി ഓർമ്മിപ്പിച്ചു. പോലീസുകാരുടെ പെരുമാറ്റം  സംബന്ധിച്ച പുതിയ സർക്കുലർ എങ്ങനെയാണ് നടപ്പാക്കാൻ പോകുന്നതെന്ന് അറിയിക്കണമെന്ന് കോടതി ഡിജിപിയോട് ആവശ്യപ്പെട്ടു. ആരോപണ വിധേയനായ എസ്ഐയ്ക്കെതിരെ വകുപ്പ് തല അന്വേഷണം നടക്കുന്നുണ്ടെന്നും ഡിജിപി അറിയിച്ചു. അതേസമയം അഭിഭാഷകനോട് മോശമായ പെരുമാറിയ സംഭവത്തിൽ നിരുപാധികം മാപ്പ് പറയാൻ ഒരുക്കമാണെന്ന് എസ്ഐ റെനീഷ് കോടതിയെ അറിയിച്ചു. ഇക്കാര്യം രേഖാമൂലം അറിയിക്കാൻ നിർദ്ദേശിച്ച കോടതി ഹർജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി

Post a Comment

0 Comments