കൽപ്പറ്റ: കിസ്സപ്പാട്ടുകളും അതിൻ്റെ വിശദീകരണങ്ങളുമടങ്ങുന്ന പാടിപ്പറയൽ പൈതൃക സംസ്കാരത്തിൻ്റെ സ്നേഹകവിതകളാണെന്ന് ഓൾ കേരള കിസ്സപ്പാട്ട് അസോസിയേഷൻ വയനാട് ജില്ലാ സംഗമം അഭിപ്രായപ്പെട്ടു.
വയനാട് ജില്ലയേയും നിലഗിരിയെയും ഉൾപ്പെടുത്തി ഹൈറേഞ്ച് ഏരിയ കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് കൽപ്പറ്റ ദാറുൽ ഫലാഹിൽ ചേർന്ന യോഗത്തിൻ പ്രശസ്ത്ര എഴുത്തുകാരനും പണ്ഡിതനുമായ വെട്ടത്തൂർ അലി മുസ്ലിയാർ അധ്യക്ഷത വഹിച്ചു. ഓൾ കേരള കിസ്സപ്പാട്ട് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അബൂ മുഫിദ താനാളൂർ ഉദ്ഘാടനം ചെയ്തു. സംഘടനാ സെക്രട്ടറി പിടിഎം ആനക്കര, റഷീദ് കുമരനല്ലൂർ, കെ എസ് അസീസ് ഹിശാമി, റഈസ് അഹ്സനി വാകേരി, മുഹമ്മദ് മാണൂർ, സി എം മുസ്ഥഫ ,ഇഖ്ബാൽ ശാമിൽ ഹിശാമി, എന്നിവർസംസാരിച്ചു.
പ്രസിഡണ്ട് അലിമുസ്‌ലിയാർ വേട്ടത്തുർ, സെക്രട്ടറി കെ എസ് അസീസ്, ഹിഷാമി കമ്പളക്കാട്, ഉബൈദ് പാക്കണ, റഈസ് അഹ്സനി വാകേരി, സി എം മുസ്തഫ, ഷമീർ ബാഖവി, ആബിദ് സഖാഫി, ഇഖ്ബാൽ ഹിഷാമി, ജാഫർ ചുള്ളിയോട് തുടങ്ങി ഏഴ് എക്സിക്യൂട്ടീവ് അംഗങ്ങളടങ്ങിയ 16 അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു.

0 Comments