സുൽത്താൻ ബത്തേരി: പൊതുജന സൗഹൃദ നെന്മേനി എന്ന പ്രഖ്യാപനവുമായി താഴത്തെ നിലയിൽ ഫ്രണ്ട് ഓഫീസ് കെട്ടിടം പണികഴിപ്പിച്ച് നെന്മേനി ഗ്രാമ പഞ്ചായത്ത് ഭരണസമിതി. ഓഫീസിൻ്റെ പ്രവർത്തന ഉൽഘാടനം ഐ സി ബാലകൃഷ്ണൻ എം എൽ എ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്തിൻ്റെ മുഴുവൻ സേവനങ്ങളും ഇനി മുതൽ ഫ്രണ്ട് ഓഫീസിൽ ലഭ്യമായിരിക്കും. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ആവശ്യമായ രേഖകൾക്ക് ഉദ്യോഗസ്ഥർ താഴെയെത്തി സേവനം നൽകും. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷീല പുഞ്ചവയൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് റ്റിജി ചെറുതോട്ടിൽ സ്ഥിരം സമിതി അധ്യക്ഷരായ ജയ മുരളി, വി ടി ബേബി, സുജാത ഹരിദാസ് മെമ്പർമാരായ കെ വി ശശി, ബിന്ദു അനന്തൻ, ഷമീർ മാളിക, ഉഷ വേലായുധൻ, ദീപ ബാബു അസി സെക്രട്ടറി പ്രമോദ് തുടങ്ങിയവർ സംസാരിച്ചു.

0 Comments