ജില്ലയിൽ വിരമിക്കുന്ന 11 പ്രിൻസിപ്പാൾമാർക്കും യാത്രയയപ്പ് നൽകി

മാനന്തവാടി: ഹയർസെക്കന്ററി പ്രിൻസിപ്പാൾ അസോസിയേഷനും വയനാട് പ്രിൻസിപ്പാൾ ഫോറവും മാനന്തവാടി വൈറ്റ് ഫോർട്ടിൽ ജില്ലയിൽ വിരമിക്കുന്ന 11 പ്രിൻസിപ്പാൾമാർക്കും യാത്രയയപ്പ് നൽകി.  ജില്ലാതല യാത്രയയപ്പ് സമ്മേളനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.

വയനാട് ജില്ലയിലെ അറുപതിലധികം വരുന്ന ഹയർസെക്കന്ററി പ്രിൻസിപ്പൾമാർ ചടങ്ങിൽ പങ്കെടുത്തു. കെ.എച്ച്‌.എസ്.പി.എ ജില്ലാ പ്രസിഡന്റ്‌ പി. സി തോമസ് അധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, ആർ.ഡി.ഡി എം സന്തോഷ്‌ കുമാർ,എം. കെ ഷിവി, വി. അനിൽകുമാർ, പി. എ ജലീൽ,അബ്ദുൽ നാസർ, മാർട്ടിൻ എൻ. പി, എം. ജെ ജെസ്സി,സജീവൻ പി. ടി തുടങ്ങിയവർ സംസാരിച്ചു.

 

Post a Comment

0 Comments