കോണ്‍​ഗ്രസിന്റെ രാജകുമാരന്റെ വിദേശ യാത്രകൾ ഒരു എക്സ്റേ മെഷീൻ കൊണ്ടുവരാന്‍; രാഹുൽ ​ഗാന്ധിയെ പരിഹസിച്ച് മോദി

ദില്ലി: രാഹുൽ ​ഗാന്ധിക്കെതിരെ പരിഹാസവും വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍​ഗ്രസിന്റെ രാജകുമാരന്റെ വിദേശ യാത്രകൾ ഒരു എക്സ്റേ മെഷീൻ കൊണ്ട് വരാനെന്നായിരുന്നു മോദിയുടെ പരിഹാസം. കോണ്‍​ഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ എക്സറേ എടുക്കും, അങ്ങനെ പിടിച്ചെടുക്കുന്ന സമ്പത്ത് കോണ്‍​ഗ്രസിന്റെ വോട്ട് ബാങ്കിന് വിതരണം ചെയ്യും. കോണ്‍​ഗ്രസ് അപകടരമായ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് നടത്തുന്നതെന്നും മോദി കുറ്റപ്പെടുത്തി. ദക്ഷിണ ​ഗോവയിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം

Post a Comment

0 Comments