പനമരം നീർവാരം അമ്മാനിയിൽ കാട്ടാന് ഷോക്കേറ്റു ചരിഞ്ഞു

പനമരം: പനമരം നീർവാരം അമ്മാനിയിൽ കാട്ടുകൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് കാട്ടാനയുടെ ജഡമുള്ളത്. വൈദ്യുത ലൈനിൽ നിന്നും ഷോക്കേറ്റാണ് ആന ചരിഞ്ഞത്. സമീപത്തുള്ള തെങ്ങ് മറിച്ചിടാൻ ശ്രമിക്കവേ തെങ്ങ് വൈദ്യുതി ലൈനിൽ വീഴുകയും അതിൽ നിന്ന് ആനക്ക് ഷോക്കേൽക്കുകയുമായിരുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. വനപാലകർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുന്നു.

Post a Comment

0 Comments