കൊച്ചിയിൽ ഷൂട്ടിംഗിനിടെ അപകടം; അർജുൻ അശോകനും മാത്യു തോമസിനും പരിക്ക്

 



എറണാകുളം: കൊച്ചിയിൽ സിനിമ ചിത്രീകരണത്തിനിടെ അപകടം. നടൻ അർജുൻ അശോകൻ, സംഗീത് പ്രതാപ്, മാത്യു തോമസ് എന്നിവർക്ക് പരിക്കേറ്റു. ഇവർ സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു എം.ജി റോഡിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം. പരിക്ക് ഗുരുതരമല്ല.

ചെയ്സിങ് സീൻ ചിത്രീകരിക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിസരത്തുണ്ടായ ഒരു ബൈക്കിനെയും കാർ ഇടിച്ചു. മറ്റ് വാഹനങ്ങൾ അടുത്തില്ലാതിരുന്നത് വൻ അപകടങ്ങൾ ഇല്ലാതിരിക്കാൻ കാരണമായി.

Post a Comment

0 Comments