മകന്റെ മർദനമേറ്റ് കിടപ്പുരോഗിയായ അച്ഛൻ മരിച്ചു

 



കൊല്ലം: പരവൂരിൽ മകന്റെ മർദ്ദനമേറ്റ് കിടപ്പുരോഗിയായ അച്ഛൻ മരിച്ചു. മകൻ പൂതക്കുളം സ്വദേശിയായ ശരത്തിനെ പരവൂർ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് വീട്ടിൽ എത്തിയ ശരത്ത് അച്ഛൻ ശശിയെ ക്രൂരമായി മർദിക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയാണ് ശശിക്ക് ക്രൂരമായി മർദനമേറ്റത്. മൊഴികളുടെയും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻ്റെയും അടിസ്ഥാനത്തിലാണ് മകനെ അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments