സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില; നാല് ദിവസം കൊണ്ട് കുറഞ്ഞത് 3,760 രൂപ


സ്വര്‍ണ വില ഇന്നും കുറഞ്ഞു. പവന് 800 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് വില 50,400 രൂപയായി. നാലുദിവസം കൊണ്ട് 3,760രൂപയാണ് പവന് കുറഞ്ഞത്. ഗ്രാമിന് ഇന്ന് 100 രൂപ കുറഞ്ഞ് 6300 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇന്നലെ 760 രൂപ കുറഞ്ഞ് 51,200 രൂപയായിരുന്നു.


ബജറ്റ് അവതരണ ദിവസമായ ജൂലൈ 23ന് രാവിലെ 53,960 രൂപയായിരുന്നു പവന്‍ വില. ഇത് ഉച്ചക്ക് ശേഷം 2,000 രൂപ കുറഞ്ഞ് 51,960 രൂപയിലെത്തി. തുടര്‍ന്ന് 24ന് വില മാറ്റമില്ലാതെ 51,960ല്‍ തുടര്‍ന്നു. ഏറ്റവും കൂടിയ വിലയായ 55,000 രൂപ ജൂലൈ 17ന് രേഖപ്പെടുത്തിയിരുന്നു.


Post a Comment

0 Comments