ചെട്ടിയാംപറമ്പ്:ചെട്ടിയാംപറമ്പ് ഗവ. യു. പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയു. ഉദ്ഘാടനം നടന്നു. പ്രശസ്ത കവിയും, ചിത്രകാരനുമായ അനിൽ പുനർജ്ജനി ചടങ്ങിൽ ഉദ്ഘാടനം നിർവഹിച്ചു. പി. റ്റി. എ പ്രസിഡന്റ് ഷാജി ജോർജ്ജ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ലീലാമ്മ ജോണി കുട്ടികളുടെ വിവിധ മത്സരങ്ങളുടെ സമ്മാനങ്ങൾ വിതരണം ചെയ്തു.ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ പി. റ്റി. എ അംഗം നിത്യ, സീനിയർ അധ്യാപിക വിജയശ്രീ പി. വി, സ്കൂൾ ലീഡർ മിത്രലക്ഷ്മി, വിദ്യാരംഗം കൺവീനർ ശിവേഷ് മാധവൻ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി.
0 Comments