ഷിരൂർ രക്ഷാ ദൗത്യം; അടിയന്തരമായി കൂടുതൽ സഹായം വേണം, പ്രതിരോധ മന്ത്രിക്കും കർണാടകക്കും കത്തയച്ച് മുഖ്യമന്ത്രി

 



തിരുവനന്തപുരം: ഷിരൂർ രക്ഷാ ദൗത്യത്തിൽ പ്രതിരോധ മന്ത്രിക്കും കർണാടക മുഖ്യമന്ത്രിക്കും കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അടിയന്തരമായി കൂടുതൽ സഹായം എത്തിക്കണമെന്നും കൂടുതൽ മുങ്ങൽ വിദഗ്ധരെ വിന്യസിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നേവിയുടെ അത്യാധുനിക ഉപകരണങ്ങൾ എത്തിക്കണം, സത്തേൺ, ഈസ്റ്റേൺ നേവൽ കമാൻഡുകളിൽ നിന്ന് മുങ്ങൽ വിദഗ്ധരെ എത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം കർണാടകവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും കൂടുതൽ വിദഗ്ധരും ഉപകരണങ്ങളും രക്ഷാദൗത്യത്തെ വലിയ തോതിൽ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ഷിരൂരിൽ അർജുന് വേണ്ടിയുള്ള തെരച്ചിലിൽ സിഗ്നൽ ഉണ്ടെന്ന് ഉറപ്പിച്ച ആദ്യ ഭാഗത്ത് ഇറങ്ങുന്നതിന് തന്നെയാണ് ആദ്യ പരിഗണനയെന്ന് സൈന്യം അറിയിച്ചു. സോണാർ, റഡാർ, ഐബോഡ് എന്നീ പരിശോധനകളിൽ കിട്ടിയ സിഗ്നൽ ലഭിച്ച സ്ഥലത്താകും പരിശോധന. ഈ മൂന്ന് തരം പരിശോധനാ സംവിധാനങ്ങളിൽ ഉറപ്പിച്ച പോയന്റാണിത്. പുതിയ പോയന്റിന് പഴയ പോയന്റുകളെക്കാൾ കൂടുതൽ സാധ്യത കൽപിക്കാൻ കഴിയില്ലെന്നും സൈന്യം പറയുന്നു. അതേസമയം, അർജുന് വേണ്ടിയുള്ള ഇന്നത്തെ തെരച്ചിൽ നിർത്തി സൈന്യം മടങ്ങിപ്പോയി

Post a Comment

0 Comments