വിവാഹമോചനം തേടിയ യുവതിയുടെ കാലുകൾ അച്ഛനും ബന്ധുക്കളും ചേർന്ന് വെട്ടി ; നടപടി ഇസ്ലാമിന് നിരക്കാത്തതെന്ന് പിതാവ്



ലാഹോർ : വിവാഹമോചനം തേടിയ യുവതിയുടെ കാലുകൾ അച്ഛനും ബന്ധുക്കളും ചേർന്ന് വെട്ടി. പാകിസ്താനിലെ ഗൾ ടൗണിലാണ് സംഭവം .സോബിയ ബട്ടൂൽ ഷാ എന്ന യുവതിയുടെ കാലുകളാണ് സ്വന്തം പിതാവ് ഉൾപ്പെടെയുള്ളവർ ചേർന്ന് വെട്ടിമാറ്റിയത് .ഭർത്താവിന്റെ കൊടും പീഡനത്തിൽ നിന്ന് രക്ഷപെടാനായാണ് സോബിയ ബട്ടൂൽ ഷാ വിവാഹമോചനം തേടിയത്. ‘ അയാൾ ഒരിക്കലും കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല, എന്നെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. ഈ പീഡനം മടുത്താണ് വിവാഹമോചനം ആവശ്യപ്പെട്ടത് ‘ എന്നാണ് യുവതി വിവാഹമോചന ഹർജിയിൽ പറയുന്നത് .

നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും പീഡനങ്ങളെക്കുറിച്ചും മാതാപിതാക്കളോട് യുവതി പറഞ്ഞിട്ടും. ഇതൊന്നും അവർ ചെവിക്കൊണ്ടില്ല. ഭർത്താവിനെതിരെ പരാതിപ്പെടുന്നത് നാണക്കേടാണെന്നാണ് യുവതിയോട് വീട്ടുകാർ പറഞ്ഞത്.തുടർന്ന് ഗതികെട്ട് സോബിയ വിവാഹമോചനത്തിന് അപേക്ഷ നൽകി. ഭർത്താവിനെതിരെ നിയമനടപടി സ്വീകരിച്ചത് കുടുംബത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും , ഇസ്ലാമിന് നിരക്കാത്തതാണെന്നുമാണ് സോബിയയുടെ മാതാപിതാക്കൾ പറഞ്ഞത് . കേസ് പിൻവലിക്കാൻ സോബിയ വിസമ്മതിച്ചതിനെ തുടർന്നാണ് യുവതിയുടെ കാലുകൾ വെട്ടിയത്.


Post a Comment

0 Comments