'ആർക്കെതിരെയാണ് പരാതി, ആരാണ് പരാതിക്കാർ എന്നറിയണം'; വിശദമായി പഠിച്ച ശേഷമേ ഇടപെടാനാകൂവെന്ന് 'അമ്മ'

 



കൊച്ചി: ഹേമാകമ്മിറ്റി റിപ്പോര്‍ട്ട് വിശദമായി പഠിച്ച ശേഷം മാത്രമേ ഇടപെടാനാകൂവെന്ന് അഭിനേതാക്കളുടെ സംഘടനയായ 'അമ്മ' ( AMMA). ആർക്കെതിരെയാണ് ആരോപണം, ആരാണ് പരാതിക്കാർ എന്നറിയണമെന്നും എന്തെങ്കിലും കേട്ടിട്ട് നടപടിയെടുക്കാനാകില്ലെന്നും അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ് മാധ്യമങ്ങളോട് പ്രതികരിച്ചു. വിശദമായി പഠിച്ച ശേഷമേ ഇടപെടാനാകൂവെന്നും അദ്ദേഹം പറഞ്ഞു. 'എന്തുരീതിയിലാണ് വിവേചനമുണ്ടായത്,ആർക്കാണ് വിവേചനം അനുഭവിക്കേണ്ടി വന്നത്.ഇതിനെപ്പറ്റിയൊക്കെ വിശദമായി പഠിക്കേണ്ടി വരും.അല്ലാതെ എന്തെങ്കിലും എവിടെനിന്നെങ്കിലും കേട്ടിട്ട് മറുപടി പറയാൻ സാധിക്കില്ല'.. സിദ്ദിഖ് പറഞ്ഞു.

ഹേമാകമ്മിറ്റി റിപ്പോര്‍ട്ടിലെ ഏതാനും വരി മാത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അത് പഠിച്ചശേഷം മാത്രമേ പ്രതികരിക്കാന്‍ സാധിക്കൂവെന്ന് 'അമ്മ' സെക്രട്ടറി ബാബുരാജ് പറഞ്ഞു. കാര്യങ്ങള്‍ പഠിച്ച ശേഷം നമ്മളെക്കൊണ്ട് ചെയ്യാൻ സാധിക്കുന്നത് പരമാവധി ചെയ്യുമെന്നും ബാബു രാജ് പറഞ്ഞു.

അതേസമയം, നാലര വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷം ഇന്നാണ് ഹേമാകമ്മറ്റി റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. 233 പേജുകളുള്ള റിപ്പോർട്ട് സാംസ്കാരിക വകുപ്പ് പുറത്തുവിട്ടത്. വ്യക്തികളെ തിരിച്ചറിയുന്ന വിവരങ്ങൾ റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Post a Comment

1 Comments

  1. അമ്മ ഇടപെട്ടില്ല എങ്കിലും അച്ഛന്ഇടപെടാ മ ല്ലോ

    ReplyDelete