ജെസ്‌ന തിരോധാനത്തില്‍ മുൻ ലോഡ്ജ് ജീവനക്കാരിയുടെ മൊഴി സി.ബി.ഐ സംഘം ഇന്ന് രേഖപ്പെടുത്തും


 തിരുവനന്തപുരം: ജെസ്‌ന തിരോധാനക്കേസിൽ വെളിപ്പെടുത്തൽ നടത്തിയ മുണ്ടക്കയത്തെ മുൻ ലോഡ്ജ് ജീവനക്കാരിയുടെ മൊഴി സി.ബി.ഐ സംഘം ഇന്ന് രേഖപ്പെടുത്തും. തിരുവനന്തപുരത്തുനിന്നുള്ള അന്വേഷണ സംഘമാണ് മൊഴിയെടുക്കുക. ജെസ്നയെ ലോഡ്ജിൽ കണ്ടതായി ഇവർ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് സി.ബി.ഐ നടപടി.

അതേസമയം, മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ ലോഡ്ജ് ഉടമ തള്ളിയിരുന്നു. അവാസ്തവമെന്നായിരുന്നു ജെസ്നയുടെ പിതാവും പ്രതികരിച്ചത്. ഇവരുടെ മൊഴിയിൽ കഴമ്പില്ലെന്നു കണ്ടു നേരത്തെ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് തുടർനടപടികൾ സ്വീകരിച്ചിരുന്നില്ല.

2018 മാർച്ച് 22നാണ് പത്തനംതിട്ട മുക്കൂട്ടുതറയിൽനിന്ന് ജസ്നയെ കാണാതായത്.

Post a Comment

0 Comments