കെ.എസ്.യു കേളകം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേളകം ഗ്രാമീൺ ബാങ്ക് ശാഖയ്ക്ക് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു




കേളകം : വയനാട് ദുരന്തബാധിതർക്ക് സർക്കാർ നൽകിയ ധനസഹായത്തിൽ നിന്നും ഗ്രാമീൺ ബാങ്ക് വായ്പ തിരിച്ചടവ് പിടിച്ച വിഷയത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു കേളകം മണ്ഡലം കമ്മിറ്റി കേളകം ഗ്രാമീൺ ബാങ്ക് ശാഖയ്ക്ക് മുന്നിൽ ധർണ്ണ നടത്തി. ഗ്രാമീൺ ബാങ്കിന്റേത് മനുഷ്യത്വ രഹിതമായ നിലപാട് ആണെന്ന് കെ.എസ്.യു . ആരോപിച്ചു. കെ.എസ്.യു കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി എബിൻ പുന്നവേലി ഉദ്ഘാടനം ചെയ്തു. ഡോണി വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. അഡോൺ ജോസഫ്, അനോൺ ജോസഫ് എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments