തൃശൂര്‍: കുട്ടെനല്ലൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ നടപടി സ്വീകരിച്ച് സി.പി.എം. ഒല്ലൂർ ഏരിയ സെക്രട്ടറി കെ.പി പോൾ, ഡി.വൈ.എഫ്.ഐ നേതാവ് റിക്സൺ പ്രിൻസ് എന്നിവരോട് സി.പി.എം വിശദീകരണം തേടി.
തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ നടപടികളെ കുറിച്ചു വ്യാഴാഴ്ച ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനമുണ്ടാകും. 32 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണു കണ്ടെത്തല്‍. റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ കുട്ടെനല്ലൂർ ബാങ്കിനെതിരെ ഇ.ഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ സാന്നിധ്യത്തിൽ നടന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഇക്കാര്യത്തില്‍ വിശദീകരണം തേടാൻ തീരുമാനിച്ചത്. തട്ടിപ്പ് നടന്ന കാലത്ത് ബാങ്ക് പ്രസിഡൻ്റായിരുന്നു റിക്സൺ
0 Comments