കണ്ണൂർ: കുടുംബശ്രീ ജില്ലാ മിഷ്യന്റെ 24 മണിക്കൂറും സ്ത്രീകൾക്കും കുട്ടികൾക്കും പ്രവർത്തിക്കുന്ന സ്‌നേഹിത ജൻഡർ ഹെൽപ് ഡെസ്‌കിന്റെ സ്‌നേഹിതാ പ്രവർത്തനം ചർച്ച ചെയ്യുന്നതിന്നും വിവിധ വകുപ്പുകളും സ്ഥാപനങ്ങളും എൻ ജി ഒകളുമായിട്ടുള്ള സംയോജന സാധ്യതകൾ ചർച്ച ചെയ്യുന്നതിനും വേണ്ടി 2024-2025 വർഷത്തെ ആദ്യ കോർഡിനേഷൻ കമ്മറ്റി യോഗം ജില്ലാ കളക്ടർ അരുൺ. കെ വിജയന്റെ അധ്യക്ഷതയിൽ കണ്ണൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. യോഗത്തിൽ സ്‌നേഹിതയുടെ റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ വകുപ്പുകളുടെ പ്രതിനിധികൾ,കുടുംബശ്രീ എ ഡി എം സി പി ഒ ദീപ, ജൻഡർ ഡിപിഎം, സ്‌നേഹിത ജീവനക്കാർ എന്നിവർ പങ്കെടുത്തു.
0 Comments