കൊച്ചി: മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത്. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച എട്ട് പേര്‍ക്കാണ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സാംസ്‌കാരിക വകുപ്പ് നല്‍കിയത്. 233 പേജുകളുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.
‘ആകാശം നിഗൂഢതകൾ നിറഞ്ഞതാണ്’ എന്ന വാക്കുകളോടെയാണ് റിപ്പോർട്ട് ആരംഭിക്കുന്നത്. പുറമേ കാണുന്നത് പോലെ സുന്ദരമല്ല ഈ നക്ഷത്രങ്ങളും താരകങ്ങളുമെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു. ചലച്ചിത്ര മേഖലയെ നിയന്ത്രിക്കുന്നത് ഒരു കൂട്ടം ക്രിമിനലുകളാണെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ടില്‍ മലയാള സിനിമയില്‍ കാസ്റ്റിക് കൗച്ച് ഉള്‍പ്പെടെ നടക്കുന്നുണ്ടെന്നും പറയുന്നു. സിനിമ മേഖലയിലെ വനികള്‍ക്ക് വിട്ടുവീഴ്ച ചെയ്യേണ്ടിവരുന്നു. വ്യാപകമായ ലൈംഗിക ചൂഷണം സിനിമ രംഗത്ത് നിലനില്‍ക്കുന്നു. വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ സംവിധായകരും നിര്‍മാതാക്കളും സമ്മര്‍ദം ചെലുത്താറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
സിനിമാ മേഖലയ്ക്ക് പുറമെയുള്ള തിളക്കം മാത്രം. ലഹരി ഉപയോഗം സിനിമയില്‍ വ്യാപകം. പരാതി പറയുന്ന സ്ത്രീകള്‍ പ്രശ്‌നക്കാര്‍. സിനിമയില്‍ കാസ്റ്റ് ചെയ്തിട്ടും വഴങ്ങിയില്ലെങ്കില്‍ റീ ഷൂട്ട് ചെയ്യിപ്പിക്കും. അവസരം കിട്ടാന്‍ വിട്ടുവീഴ്ച ചെയ്യണം. സഹകരിക്കുന്നവര്‍ക്ക് കോഡ് പേര്. വഴങ്ങാത്തവര്‍ പ്രശ്‌നക്കാരായി മുദ്രകുത്തപ്പെടും. വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ സംവിധായകരും നിര്‍മാതാക്കളും നിര്‍ബന്ധിക്കും. അതിക്രമം കാട്ടിയവരില്‍ പ്രമുഖരും. മലയാള സിനിമ നിയന്ത്രിക്കുന്നത് മാഫിയ സംഘം. വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടിയതായി കമ്മിറ്റി.
0 Comments