വയനാട്: ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്നവരോട് ബന്ധുവീടുകളിലേക്ക് പോകാൻ ആവശ്യപ്പെടുന്നതായി പരാതി. ക്യാമ്പ് അവസാനിപ്പിച്ച് സ്കൂൾ തുറക്കണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്ന ന്യായം. വീട് നഷ്ടപ്പെട്ട പാവപ്പെട്ടവരുടെ ദുരിതം സർക്കാർ മനസിലാക്കണമെന്ന് മുണ്ടക്കൈ സ്വദേശിനി പറഞ്ഞു.
“15 ദിവസം ക്യാമ്പിലാണ് നിന്നത്. ക്വാട്ടേഴ്സ് ശരിയാക്കി തരുമെന്ന് പറഞ്ഞ അടിസ്ഥാനത്തിൽ ക്യാമ്പിൽ തന്നെ തുടർന്നു. കഴിഞ്ഞ ദിവസം രാത്രി നിങ്ങൾ തന്നെ വീട് കണ്ടത്തണമെന്നും ഉടൻ തന്നെ ഇവിടെ നിന്ന് മാറണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സ്കൂളിൽ ക്ലാസ് തുടങ്ങണം ഞായറാഴ്ചക്കുള്ളിൽ മാറണം എന്നാണ് മേഡം പറയുന്നത്. എനിക്ക് വീട് അന്വേഷിക്കാനൊന്നും ആരുമില്ല, ഒറ്റയ്‌ക്കാണ് ക്യാമ്പിലേക്ക് എത്തിയത്. നിർബന്ധം സഹിക്കാൻ കഴിയാതെ അവസാനം മകളുടെ വീട്ടിലേക്ക് മാറി. സുരക്ഷിതമായി ജീവിക്കുന്നവരാണ് സഹായങ്ങൾ വാങ്ങി പോകുന്നത്. എനിക്ക് ആകെ ലഭിച്ചത് കുറച്ച് വസ്ത്രങ്ങൾ മാത്രമാണ്. അധികാരികൾ കണ്ണ് തുറക്കാത്തത് പോലെയാണ് തോന്നുന്നത്. വീടുള്ളവർക്ക് വീട് നഷ്ടപ്പെവരുടെ വിഷമം മനസ്സിലാകില്ല”, വിഷമത്തോടെ, മുണ്ടകൈ സ്വദേശിനി പറഞ്ഞു.
ദുരിത ബാധിതർക്ക് സർക്കാർ നൽകിയ ഉറപ്പുകൾ പാഴാകുന്ന കാഴ്ചയാണ് കാണുന്നത്. ദുരിതബാധിതരെ വാടകവീടുകളിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ച ദിവസം എത്തിയിട്ടും 254 കുടുംബങ്ങളാണ് ഇപ്പോഴും ക്യാമ്പുകളിൽ കഴിയുന്നത് സർക്കാർ വാടക ഇനത്തിൽ നൽകിമെന്ന് പറഞ്ഞ 6.,000 രൂപയ്‌ക്ക് വീട് ലഭ്യമില്ലാത്തതും ഉടമസ്ഥർ അഡ്വാൻസ് തുക ആവശ്യപ്പെടുന്നതുമാണ് കൂടുതൽ പ്രതിസന്ധി സൃഷിക്കുന്നത്.
0 Comments