ബംഗാള്‍ രാഷ്ട്രപതി ഭരണത്തിലേക്കോ?;ക്രമസമാധാന നില കേന്ദ്രത്തെ അറിയിക്കും, തീരുമാനം ഉടനെന്ന് ഗവര്‍ണര്‍

 


കൊല്‍ക്കത്ത: ആർജി കർ കോളേജിലെ പിജി ഡോക്ടറുടെ കൊലപാതകത്തെ തുടർന്ന് സംസ്ഥാനത്തുടനീളം പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ബം​ഗാളിൽ ഭരണപ്രതിസന്ധിയെന്ന് സൂചിപ്പിച്ച് ​ഗവർണർ സി വി ആനന്ദബോസ്.  സംസ്ഥാനത്തെ ക്രമസമാധാന നില രാഷ്ട്രപതിയെയും ആഭ്യന്തര മന്ത്രാലയത്തെയും അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കാൻ ആനന്ദബോസ് ഡൽഹിയിലെത്തി.

‌ബംഗാൾ രാഷ്‌ട്രപതി ഭരണത്തിലേക്ക് പോയേക്കുമെന്ന സാധ്യത തള്ളാതെയാണ് ​ഗവർണർ പ്രതികരിച്ചത്. നിർണായകമായ തീരുമാനം ഉടനുണ്ടാകും. നിയമപരമായി ചെയ്യാനാകുന്നതെല്ലാം ചെയ്യും. ഭരണഘടനാപരമായ അധികാരം ഉപയോഗിക്കും. ഉറച്ച തീരുമാനം ഉടൻ ഉണ്ടാകും. എന്താണ് തീരുമാനം എന്ന് പരസ്യമായി പറയാനില്ല. ഇക്കാര്യത്തിൽ കേന്ദ്ര ഗവണ്മെന്റിന്റെ സജീവമായ ശ്രദ്ധയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകളോട് ക്രൂരത കാട്ടുകമാത്രമല്ല, ക്രൂരത കാട്ടിയവരോട് ന്യായീകരിക്കുന്ന രീതിയിൽ പെരുമാറുക കൂടിയാണ് ​ബം​ഗാൾ സർക്കാർ ചെയ്യുന്നത്. അത് ജനങ്ങളെ വല്ലാതെ ചൊടിപ്പിച്ചു. രാജ്യത്തിന്റെ ക്രമസമാധാനം നിലനിർത്തേണ്ടത് ആവശ്യമാണ്. അത് ഒരു സംസ്ഥാനത്തിന് മാത്രം വേണ്ടതല്ല, രാജ്യത്തുടനീളം വേണം. ഒരു ​ഗവർണർ എന്ന നിലയിൽ അറിയക്കേണ്ടത് അറിയിക്കേണ്ട സമയത്ത് അറിയിക്കുക എന്നത് തൻ്റെ ചുമതലയാണ്. അതാണ് താൻ ചെയ്യുന്നതെന്നും സി വി ആനന്ദബോസ് പറഞ്ഞു.

Post a Comment

0 Comments