നീണ്ടുനോക്കിയിൽ കെഎസ്ആർടിസി ബസിന് പിന്നിൽ പിക്കപ്പ് ജീപ്പിടിച്ച് അപകടം, സിസിടിവി ദൃശ്യങ്ങൾ

 



കൊട്ടിയൂർ:കൊട്ടിയൂർ നീണ്ടുനോക്കിയിൽ കെഎസ്ആർടിസി ബസിന് പിന്നിൽ പിക്കപ്പ് ജീപ്പിടിച്ച് അപകടം. മാനന്തവാടിയിൽ നിന്ന് ഇരിട്ടിയിലേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ബസ്സിന്റെ പിന്നിലാണ് പിക്കപ്പ് ജീപ്പ് ഇടിച്ചത്. നീണ്ടുനോക്കി ടി പി സ്റ്റോഴ്സിന് എതിർവശം നിർത്തി ആളുകളെ കയറ്റുന്നത് ഇടയിൽ ആയിരുന്നു പിക്കപ്പ് ജീപ്പ് ബസിന്റെ പിറകിൽ പിടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പ് ഡ്രൈവർ ചപ്പമല സ്വദേശി കരിമ്പനക്കൽ റഷീദിന് പരിക്കേറ്റു. കൊട്ടിയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ പ്രാഥമിക ശുശ്രൂഷ ശേഷം മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.ശനിയാഴ്ച വൈകിട്ട് 4 : 15 ഓടെ ആയിരുന്നു അപകടം.



Post a Comment

0 Comments