തിരുവനന്തപുരം: വാര്‍ഡ് വിഭജനം അന്തിമഘട്ടത്തിലെത്തിയതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഒരുക്കത്തിലേക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഒക്ടോബര്‍ അവസാനത്തോടെ തിരഞ്ഞെടുപ്പു വിജ്ഞാപനമുണ്ടാകും. പുതിയ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ വീടുകള്‍ ക്രമീകരിച്ചശേഷമുള്ള കരട് വോട്ടര്‍പട്ടിക ജൂലായ് 21ന് പുറത്തിറക്കും. ഇതോടെ പട്ടിക പുതുക്കല്‍ ആരംഭിക്കും.ഡിസംബര്‍ 21ന് പുതിയ ഭരണസമിതികള്‍ ചുമതലയേല്‍ക്കേണ്ടതിനാല്‍ ഡിസംബര്‍ പകു തിക്കുമുന്‍പ് വോട്ടെടുപ്പ് നടത്തണം. ഇതിനും ഒന്നര മാസംമുന്‍പ് വിജ്ഞാപനമുണ്ടാകും. ജില്ലാപഞ്ചായത്ത് വാര്‍ഡു വിഭജനത്തിനുള്ള കരട് ജൂലായ് 21ന് പ്രസിദ്ധീകരിക്കും. പരാതികേട്ട് അന്തിമമാക്കുന്നതോടെ തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജനം പൂര്‍ത്തിയാകും. 25 വരെ പരാതി നല്‍കാന്‍ സമയമുണ്ട്.
0 Comments