മാനന്തവാടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഗമം നടത്തി

 


മാനന്തവാടി: മാനന്തവാടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഗമംനടത്തി. ലൈബ്രറി കൗണ്‍സില്‍ ജില്ല പ്രസിഡന്റ് ടി.ബി. സുരേഷ് ഉത്ഘാടനം ചെയ്തു. താലൂക്ക് കൗണ്‍സില്‍ പ്രസിഡന്റ് കെ.ഷബിത ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി പി.സുരേഷ് ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ല സെക്രട്ടറി പി.കെ സുധീര്‍ ഭാവി പ്രവര്‍ത്തന രേഖ അവതരിപ്പിച്ചു. 

ചടങ്ങില്‍ മുന്‍ താലൂക്ക് കൗണ്‍സില്‍ സെക്രട്ടറി ആര്‍.അജയകുമാറിനെ ആദരിച്ചു. പി.ടി സുഗതന്‍ എം സദാനന്ദന്‍, എ.വി. മാത്യു, കാവ്യാഞ്ജലി, എം മുരളീധരന്‍ , വി.കെ. ശ്രീധരന്‍ നായര്‍, വി.ശാന്ത, എ.യു ജോയ്, പി.രാജന്‍, എന്‍.വി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments