പെന്റഗൺ യുക്രെയ്നുള്ള സൈനിക സഹായം പുനരാരംഭിക്കാൻ തീരുമാനിച്ചതിന് പിന്നാലെ, കൂടുതൽ പാട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനങ്ങൾ യുക്രെയ്നിലേക്ക് അയക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
“ഞങ്ങൾ അവർക്ക് പാട്രിയറ്റ് മിസൈലുകൾ അയയ്ക്കും, അത് അവർക്ക് അത്യാവശ്യമാണ്. പുടിൻ ഒരുപാട് പേരെ ഞെട്ടിച്ചു. അദ്ദേഹം നന്നായി സംസാരിക്കുന്നു, വൈകുന്നേരമാകുമ്പോൾ ബോംബെറിയുന്നു. അവിടെ ഒരു ചെറിയ പ്രശ്നമുണ്ട്. എനിക്കത് ഇഷ്ടപ്പെടുന്നില്ല,” ട്രംപ് പറഞ്ഞു.
പ്രതിരോധ, ആക്രമണ മിസൈലുകൾ ഉൾപ്പെടുന്ന ഒരു പുതിയ സൈനിക സഹായ പാക്കേജിന് അംഗീകാരം നൽകുന്നതിനെക്കുറിച്ച് അമേരിക്ക ആലോചിക്കുന്നതായി നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ ഈ പ്രസ്താവന.
0 Comments