പനമരം: ട്രാഫിക് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. റോഡ് നിയമങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധം ഉണ്ടാക്കുന്നതിന്റെ ഭാഗമായി പനമരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ക്ലാസ് സംഘടിപ്പിച്ചു. ശ്രദ്ധ 2025 എന്ന് പേരിട്ട പരിപാടിയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അജില്‍ കുമാര്‍ സി.കെ ക്ലാസെടുത്തു. കാല്‍നട യാത്രക്കാരും വാഹന ഉടമകളും വിദ്യാര്‍ഥികളും റോഡില്‍ പാലിക്കേണ്ട മര്യാദകളുടെ വ്യക്തമായ ചിത്രം വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സില്‍ നിന്ന് ലഭിച്ചു. പ്രിന്‍സിപ്പല്‍ രമേഷ് കുമാര്‍, പിടിഎ പ്രസിഡന്റ് സി.കെ മുനീര്‍, അധ്യാപകരായ ആദര്‍ശ് ബാബു എം.പി, പി.ആര്‍ സുനീഷ്, ടി നവാസ് എന്നിവര്‍ സംസാരിച്ചു.
0 Comments