ഇടുക്കി തൊടുപുഴ കാഞ്ഞിരമറ്റത്ത് ഭിന്നശേഷിക്കാരനായ മൂന്ന് വയസുകാരനെ കൊന്ന് പിതാവ് ജീവനൊടുക്കി. ഉന്‍മേഷ് (32) ആണ് മകന്‍ ദേവിനെ കൊന്നതിന് ശേഷം ജീവനൊടുക്കിയത്.
ഉന്മേഷിന്റെ മൃതദേഹം വീട്ടിലെ ഹാളില്‍ തൂങ്ങിമരിച്ച നിലയിലും കുട്ടിയെ കിടപ്പുമുറിയിലുമാണ് കണ്ടെത്തിയത്. ഭാര്യ ജോലി കഴിഞ്ഞ് വന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. മകനെ കൊലപ്പെടുത്തി അച്ഛന്‍ ആത്മഹത്യ ചെയ്തതെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.
കുളമാവ് സ്വദേശികളായ കുടുംബം ഒരു വര്‍ഷത്തോളമായി കാഞ്ഞിരമറ്റത്ത് വാടകയ്ക്ക് താമസിക്കുകയാണ്. ഓട്ടിസം ബാധിതനായ കുട്ടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ആശങ്കകള്‍ കുടുംബത്തിനുണ്ടായിരുന്നു. ഇരുവര്‍ക്കും ജോലിക്ക് പോകാന്‍ സാധിക്കാത്തത് കൊണ്ടുതന്നെ സാമ്പത്തികമായ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. ഭാര്യ ശില്‍പ ജോലിക്ക് പോകുന്ന സമയത്ത് കുഞ്ഞിനെ നോക്കിയിരുന്നത് ഉന്‍മേഷാണ്.
0 Comments