ഇൻഡോ -നേപ്പാൾ അന്താരാഷ്ട്ര ലങ്കാടി ടൂർണമെന്റിൽ വിജയികളായ ഇന്ത്യൻ ടീമിൽ അംഗമായ എഡ്വിൻ ജോസ് റോബിനെ ആദരിച്ചു



ചെട്ടിയാംപറമ്പ് : ഇൻഡോ -നേപ്പാൾ അന്താരാഷ്ട്ര ലങ്കാടി ടൂർണമെന്റിൽ വിജയികളായ ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട ചെട്ടിയാംപറമ്പ് പൂക്കുണ്ട് സ്വദേശി എഡ്വിൻ ജോസ് റോബിനെ ചെട്ടിയാംപറമ്പ് സംഗീത കുടുംബശ്രീ ആദരിച്ചു. വാർഡ് മെമ്പർ ലീലാമ്മ ജോണി ഉപഹാരം കൈമാറി. പുഷ്പ അശോക്,ബിന്ദു ശിവൻ,സുനി ചാത്തൻപാറ,ലില്ലി പാലത്തിങ്കൽ, അനശ്വര ടിനു , സിനി ബിജു,ഷേർളി ചാത്തൻപാറ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments