ജനദ്രോഹപരമായ സാമ്പത്തിക നയങ്ങള്‍ക്ക് എതിരായിട്ടാണ് പണിമുടക്ക് നടത്തുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി പറഞ്ഞു. കേന്ദ്രം തൊഴിലാളികളെ അടിമകളാക്കി മാറ്റുകയും മുതലാളിമാരെ സംരക്ഷിക്കുകയും ചെയ്യുന്ന നയമാണ് പുലര്‍ത്തുന്നത്. സമൂഹത്തിന്റെ അടിസ്ഥാന ചാലക ശക്തികളാണ് തൊഴിലാളികളും കര്‍ഷകരും. സ്വന്തം കൂലി നഷ്ടപ്പെടുത്തിയാണ് നാളെ പണിമുടക്കില്‍ അവര്‍ ഭാഗമാകുന്നതെന്നും എം എ ബേബി പറഞ്ഞു.
തൊഴിലാളി സംഘടനകള്‍ എല്ലാ മേഖലയിലും സമരം വിജയിക്കണമെന്നാണ് ആഹ്വാനം ചെയ്തിട്ടുള്ളത്. ആ നിലപാടിനൊപ്പം ആണ് താനും, തൊഴിലാളി സംഘടനകള്‍ പണിമുടക്കിലേക്ക് പോകുമ്പോള്‍ അവര്‍ ചെയ്യേണ്ട കര്‍ത്തവ്യങ്ങള്‍ അവര്‍ നിറവേറ്റുമെന്നും എം എ ബേബി പറഞ്ഞു.
ദേശീയ പണിമുടക്ക് കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ- തൊഴിലാളി ദ്രോഹ നയങ്ങള്‍ക്കെതിരായ താക്കീതായിമാറുമെന്ന് കേന്ദ്ര ട്രേഡ് യൂണിയനുകള്‍. ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, തൊഴിലാളികളുടെ വേതനം വര്‍ദ്ധിപ്പിക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ദേശീയ പണിമുടക്ക് നടത്തുന്നത്.
0 Comments