കേളകം:കെസിവൈഎം വെള്ളൂന്നി യൂണിറ്റിന്റെ നേതൃത്വത്തിൽ വെള്ളൂന്നി പ്രൊവിഡൻസ് ദേവാലയത്തിൽ യുവജനദിനാഘോഷം സംഘടിപ്പിച്ചു. രാവിലെ നടന്ന വിശുദ്ധ കുർബാനയ്ക്ക് കെസിവൈഎം മാനന്തവാടി രൂപതാ ഡയറക്ടർ ഫാ. സാന്റോ അമ്പലത്തറ നേതൃത്വം നൽകി. തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡന്റ് മാർട്ടിൻ കൊല്ലം പറമ്പിൽ അധ്യക്ഷത വഹിച്ചു. ഫാ. സാന്റോ അമ്പലത്തറ ഉദ്ഘാടന കർമ്മം നിർവഹിച്ചു. യൂണിറ്റ് ഡയറക്ടർ ഫാ. ടോമി പുത്തൻപുരക്കൽ ആമുഖപ്രഭാഷണം നടത്തി. ആനിമേറ്റർ സിസ്റ്റർ എൽസി എസ് എച്ച് ബൈബിൾ പ്രതിഷ്ഠകർമ്മം നിർവഹിച്ചു. രൂപതാ ജനറൽ സെക്രട്ടറി വിമൽ കൊച്ചു പറയ്ക്കൽ, ട്രസ്റ്റി ഷാജി കാക്കര മറ്റത്തിൽ തുടങ്ങിയവർ സംസാരിച്ചു. മാനന്തവാടി രൂപത സംഘടിപ്പിച്ച പരിസ്ഥിതി വാരാചരണത്തിൽ വെള്ളുന്നി യൂണിറ്റ് മാനന്തവാടി രൂപതയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആഘോഷ പരിപാടികൾക്ക് കോഡിനേറ്റർ ലിനറ്റ്, ജമിൽ ഓലിക്കൽ, അബിൻ തേമാംകുഴി, ട്രസ്റ്റി സിജു വട്ടു കുളത്തിൽ ആൻ മരിയ, അഞ്‌ജലിന, തുടങ്ങിയവർ നേതൃത്വം നൽകി.
0 Comments