വയനാട് കരിന്തളം 400 K.V. പവർ ഹൈവേ ലൈൻ; കർഷകരുടെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും പൊതുസമ്മേളനവും

 



വയനാട് കരിന്തളം 400 K.V. പവർ ഹൈവേ ലൈനുമായി ബന്ധപ്പെട്ട് കണിച്ചാർ പഞ്ചായത്തിലെ ഭൂമിയും കാർഷിക വിളകളും നഷ്ടപെടുന്ന കർഷകരുടെ വൻ പ്രതിഷേധ റാലിയും പൊതുസമ്മേളനവും. 2025 ആഗസ്റ്റ് 16-ന് 4 മണിക്ക് കണിച്ചാർ ടൗണിൽ നടത്തും.

ഭൂമി നഷ്ട്ടപ്പെടുന്നവർക്ക് ടവർ ഫൂട് ഏരിയ യിൽ ന്യായവിലയുടെ പത്തിരട്ടി നൽകുക. കോറിഡോറിൽ ന്യായവിലയിൽ അഞ്ചിരട്ടി നൽകുക. റബ്ബറിന് റബ്ബർ ബോർഡും, തെങ്ങിന് നാളികേര വികസന ബോർഡും കുരുമുളകിന് സ്‌പൈസസ് ബോർഡും മറ്റു കാര്ഷികവിളകൾക്ക് അതുമായി ബന്ധപ്പെട്ട ഡിപ്പാർട്മെന്റ്കളും ന്യായമായ വില കർഷകർക്ക് ഉറപ്പാക്കുക.വീട് നഷ്ട്ടപ്പെടുന്നവർക്ക് സ്ക്വയർ ഫീറ്റ് ന് 2500 രൂപ വീതം നൽകുക. ലൈൻ യുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുമ്പായി നഷ്ടപരിഹാരം ലഭ്യമാക്കുക.ഈ പദ്ധതിയിൽനിന്നും ജനവാസമേഖലയെ ഒഴിവാക്കുക.ഭൂമിയുടെ ന്യായവില മിനിമം 15000 രൂപ ആയി നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കർഷകർ ഉന്നയിക്കുന്നത് .

കണ്ണൂർ ജില്ലാ 440kv വയനാട് കരിന്തളം പദ്ധതി ഭാരവാഹികളായ ഫാ. പീയൂസ് പടിഞ്ഞാറേമുറിയിൽ (രക്ഷാധികാരി), ചെയർമാൻ തോമസ് വര്ഗീസ് , കൺവീനർ ബെന്നി പുതിയാമ്പറമ്പിൽ എന്നിവർ പങ്കെടുക്കും

Post a Comment

0 Comments