മീനങ്ങാടിക്ക് നൂറുമേനി തിളക്കം

 



മീനങ്ങാടി: കാര്‍ഷിക വികസന ക്ഷേമ വകുപ്പ് സംസ്ഥാനത്ത് കാര്‍ഷിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനു നല്‍കുന്ന സി അച്യുതമേനോന്‍ സ്മാരക പുരസ്‌കാരത്തിന് മീനങ്ങാടി പഞ്ചായത്ത് അര്‍ഹമായി. 10 ലക്ഷം രൂപയും ഫലകവും പ്രശംസപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ചിങ്ങം ഒന്നിന് തൃശൂര്‍ തേക്കിന്‍കാര്‍ഡ് മൈതാനത്ത് വച്ച് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. മീനങ്ങാടി കൃഷിഭവനിലെ ജ്യോതി സി ജോര്‍ജ് സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ കൃഷി ഓഫീസറായും തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മികച്ച കൃഷിഭവനുള്ള പുരസ്‌കാരവും മീനങ്ങാടി പഞ്ചായത്ത് കൃഷിഭവനായിരുന്നു. 

പ്രതിവര്‍ഷം ഉത്പാദന മേഖലയില്‍ നിര്‍ബന്ധിതമായി വകയിരുത്തേണ്ട തുകയേക്കാള്‍ ഇരട്ടി തുക വകയിരുത്തിയതും, മനുഷ്യ നിര്‍മ്മിത ഹരിത ശ്വാസകോശം എന്നറിയപ്പെടുന്ന ഓക്‌സിജന്‍ പാര്‍ക്കിന്റെ നിര്‍മ്മാണവും അതുവഴി 11520 ടണ്‍ കാര്‍ബണ്‍ഡൈക്‌സൈഡ് സാംശീകരിക്കുവാനും 43200 കിലോ ഓക്‌സിജന്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്നതും, വിവിധ ക്ലസ്റ്ററുകള്‍ ആയി തിരിച്ച് കൃഷിയിടങ്ങളിലെ മണ്ണ് പരിശോധിക്കുകയും സോയില്‍ ഹെല്‍ത്ത് കാര്‍ഡും സോയില്‍ ഫെര്‍ട്ടിലിറ്റി മാപ്പും തയ്യാറാക്കുകയും ഓര്‍ഗാനിക് കാര്‍ബണ്‍ന്റെ കുറവ് പരിഹരിക്കുന്നതിനായി ന്യൂട്രി ഫിഷ് ജൈവവളം വിതരണം ചെയ്തതും. പരിസ്ഥിതി സൗഹൃദ കാര്‍ഷിക രീതിക്ക് തയ്യാറായ 500 കര്‍ഷകരെ തിരഞ്ഞെടുക്കുകയും പരിശീലനം നല്‍കുകയും കിഴങ്ങുകളും സൂക്ഷ്മാണു വളങ്ങളും അടക്കം വിതരണം ചെയ്ത മണ്ണൊരുക്കം പദ്ധതിയും, കുട്ടികളില്‍ കാര്‍ഷിക അഭിരുചിയും സ്വയം സമ്പാദ്യശീലവും വളര്‍ത്തിയെടുക്കുക എന്ന് ഉദ്ദേശത്തോടെ ആരംഭിച്ച സ്‌കൂള്‍ പൗള്‍ട്രി പദ്ധതിയും കൃഷിക്കൂട്ട വികസനത്തിന്റെ ഭാഗമായി മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതിന് ആവശ്യമായ കറ്റാര്‍വാഴ ഉത്പാദിപ്പിക്കുകയും അതില്‍ നിന്നും ഫേസ് വാഷ് കറ്റാര്‍വാഴ ജെല്ല് എന്നിവ ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ ഇടപെടലുകളും, പ്രവര്‍ത്തനം നിലച്ചുപോയ കാര്‍ഷിക കര്‍മ്മ സേനയെ പുനര്‍ജീവിപ്പിച്ച് റെഡി ടു പ്ലാന്റ് ബോട്ടിംഗ് മിശ്രിതങ്ങള്‍ നിര്‍മ്മിച്ചും കുരുമുളക് കര്‍ഷകരെ അലട്ടുന്ന ദുരിതവാട്ടത്തിന് പ്രതിരോധമാര്‍ഗമായി െ്രെടക്കോഡര്‍മ സമ്പുഷ്ടീകരിച്ച ജൈവവളം ഉത്പാദിപ്പിച്ചു വിതരണം ചെയ്തതും 50 ശതമാനം സബ്‌സിഡി നിരക്കില്‍ കര്‍മ്മ സേനയെ ഉപയോഗിച്ചുകൊണ്ട് കാര്‍ഷികപ്രവൃത്തികള്‍ ഏറ്റെടുക്കുന്നതിന് ആവശ്യമായ തുടക്കം കുറിച്ചതും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടു ലക്ഷത്തിലധികം തൈകള്‍ ഉത്പാദിപ്പിച്ചതും പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കര്‍ഷകര്‍ക്ക് ആവശ്യമായ മരുന്നുകള്‍ കൃഷിഭവന്‍ മുഖാന്തരം വിതരണം ചെയ്തതും കൃഷിഭവന്റെയും പാടശേഖരസമിതികളുടെയും അടിസ്ഥാന സൗകര്യ വികസനത്തിന് തുക ചെലവഴിച്ചതും,, മൈനര്‍ ഇറിഗേഷനില്‍ വകുപ്പില്‍  പഞ്ചായത്ത് പണം നിക്ഷേപിച്ച് പുഴകളുടെ വീണ്ടെടുപ്പിനായി നടപ്പിലാക്കിയ ഇനിയും പുഴയൊഴുകും പദ്ധതിയും, ജലസേചന ആവശ്യത്തിനായി നിര്‍മ്മിച്ച കുളങ്ങളും, മണ്ണ് സമ്പുഷ്ടീകരണത്തിന്റെ ഭാഗമായി തരിശുപാഠങ്ങളില്‍ ഏറ്റെടുത്തു നടപ്പിലാക്കിയ പയര്‍ കൃഷിയും, തരിശുഭൂമി കൃഷിയോഗ്യമാക്കി അതും മുറ്റത്തൊരു അടുക്കളത്തോട്ടം പദ്ധതിയില്‍ എച്ച് ഡി പി ഇ ചട്ടികളില്‍ പച്ചക്കറി കൃഷി ആരംഭിച്ചതും പരിഗണിച്ചാണ് മീനങ്ങാടിക്ക് പുരസ്‌കാരം ലഭിച്ചത്.




Post a Comment

0 Comments