പേരാവൂർ സെന്റ് ജോൺസ് യുപി സ്കൂളിലെ നവതി ആഘോഷ സംഘാടക സമിതി യോഗം നാളെ

 


പേരാവൂർ: കണ്ണൂർ ജില്ലയിലെ പേരാവൂർ സെന്റ് ജോൺസ് യു പി സ്കൂൾ തൊണ്ടിയിൽ നവതിയുടെ നിറവിൽ. 1936  ൽ സ്ഥാപിതമായ ഈ വിദ്യാലയം  പേരാവൂരിന്റെ അക്ഷരമുത്തശ്ശിയാണ്.നവതി ആഘോഷത്തിന്റെ ഭാഗമായുള്ള സംഘാടക സമിതി യോഗം നാളെ ഓഗസ്റ്റ് 15 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ചേരും. പേരാവൂർ നിയോജകമണ്ഡലം എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യുന്ന ഈ യോഗത്തിൽ സ്കൂൾ മാനേജർ ആർച്ച് പ്രീസ്റ്റ് ഫാ . മാത്യു തെക്കേ മുറിയിൽ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡണ്ട്  പി. പി വേണുഗോപാൽ മുഖ്യാതിഥി ആയിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

Post a Comment

0 Comments