‘മിഷൻ 2026’; നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാൻ ബിജെപി

 

നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാൻ ബിജെപി. ജനുവരി അവസാനത്തോടെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ‘മിഷൻ 2026’ പ്രഖ്യാപിക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ നേതാക്കൾ മത്സരിക്കാൻ ഉദ്ദേശിക്കുന്ന സീറ്റുകളിൽ കൂടുതൽ ശ്രദ്ധയോടെ കേന്ദ്രീകരിക്കാൻ നിർദേശം നൽകി.

നേമത്ത് രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത് വി മുരളീധരൻ, വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ എന്നിവർ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയ 36 നിയമസഭാ മണ്ഡലങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പാർട്ടി തീരുമാനം. പ്രധാനപ്പെട്ട സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക് കടക്കും.

ഏഴ് മണ്ഡലങ്ങളിൽ 40000 ന് മുകളിൽ വോട്ട് നേടി. നേമം, കാട്ടാക്കട, കഴക്കൂട്ടം, ചെങ്ങന്നൂർ, മലമ്പുഴ, കാസർഗോഡ്, മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് 40,000ത്തിനു മുകളിൽ വോട്ട് ബിജെപി നേടിയത്. നേമം, കാട്ടാക്കട, മലമ്പുഴ, മഞ്ചേശ്വരം മണ്ഡലങ്ങളിൽ 45000 ന് മുകളിൽ വോട്ട് നേടിയിരുന്നു. വട്ടിയൂർക്കാവ്, ചിറയിൻകീഴ് തിരുവനന്തപുരം, ചാത്തന്നൂർ, കൊട്ടാരക്കര, മാവേലിക്കര അരൂർ, പുതുക്കാട്, നാട്ടിക, കൊടുങ്ങല്ലൂർ, ഒറ്റപ്പാലം, പാലക്കാട് എന്നിങ്ങനെ 12 മണ്ഡലങ്ങളിൽ 35000നും നാൽപതിനായിരത്തിനും ഇടയിലാണ് ബിജെപിയുടെ വോട്ട്.

Post a Comment

0 Comments