പുതുവർഷം ആഘോഷിക്കാം, മടക്കം മെട്രോയിൽ; കൊച്ചി മെട്രോയും വാട്ടർ മെട്രോയും പുലർച്ചെ വരെ!

കൊച്ചി:പുതുവർഷാഘോഷത്തോടനുബന്ധിച്ചുള്ള വൻ തിരക്ക് പരിഗണിച്ച് കൊച്ചി മെട്രോയും വാട്ടർ മെട്രോയും കൂടുതൽ സർവീസുകൾ നടത്തും. ഡിസംബർ 31-ന് രാത്രി വൈകിയും യാത്രക്കാർക്കായി കൂടുതൽ സർവീസുകൾ ലഭ്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. പുതുവർഷം ആഘോഷിക്കാൻ നഗരത്തിലെത്തുന്നവർക്ക് ഗതാഗതക്കുരുക്കില്ലാതെ മടങ്ങാൻ വേണ്ടിയാണ് ഈ പ്രത്യേക ക്രമീകരണം.

ഡിസംബർ 26 മുതൽ ജനുവരി മൂന്ന് വരെ ഇടപ്പള്ളി സ്റ്റേഷനിൽ നിന്നും ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും ട്രെയിനുകൾ രാത്രി 11:00 മണി വരെ സർവീസ് നടത്തും. പുതുവത്സരം (ഡിസംബർ 31) പ്രമാണിച്ച് പുലർച്ചെ 1.30 വരെ 20 മിനിട്ട് ഇടവിട്ട് സർവ്വീസ് ഉണ്ടകും.

ആലുവ, തൃപ്പൂണിത്തുറ ടെർമിനലുകളിൽ നിന്നുള്ള അവസാന ട്രെയിനുകൾ പുലർച്ചെ 1:30-ന് പുറപ്പെടും. ഇടപ്പള്ളി സ്റ്റേഷനിൽ നിന്നുള്ള അവസാന ട്രെയിൻ പുലർച്ചെ രണ്ട് മണിക്ക് പുറപ്പെടും.ഡിസംബർ 31 ന് രാത്രിയുള്ള കൊച്ചി വാട്ടർ മെട്രോ സർവീസ് ഇടവേളയ്ക്ക് ശേഷം ഹൈക്കോർട്ട്- മട്ടാഞ്ചേരി റൂട്ടിലും ഹൈക്കോർട്ട്- വൈപ്പിൻ റൂട്ടിലും ജനുവരി ഒന്നിന് പുലർച്ചെ 12 മുതൽ നാലു മണിവരെ ഉണ്ടാകും.

Post a Comment

0 Comments